ഇത്ര ചെറിയ ഇടവേള മാത്രം എടുത്ത് പരസ്പര വിരുദ്ധമായ രാഷ്ട്രീയ പരീക്ഷണം നടത്തി സി പി എം നമ്മളെ അമ്പരപ്പിക്കുകയാണ് .... കേരളത്തിന്റെ പിറവിക്കു മുന്‍പ് തന്നെ ഇവിടെ ജന്മം കൊണ്ട പാര്‍ട്ടി , കേരള ജനതയെ മനസ്സിലാക്കുന്നതില്‍ ഇത്ര ദയനീയമായി പരാജയപ്പെടുന്നത് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല ......
" ജമാ അത്തെ ഇസ്ലാമി കൃത്യമായ ലോകവീക്ഷണം ഉള്ള സംഘടനയാണ് ... അവരുടെ നിലപാടുകള്‍ തികച്ചും പുരോഗമനപരവും പക്വവുമാണ് ..." ജമാ അത്ത് നല്‍കിയ പിന്തുണയെ പട്ടി ലോകസഭ ഇലെക്ഷന്‍ സമയത്ത് പിണറായിയുടെ വാക്കുകള്‍ ..... " ജമാ അത്ത് നിഗൂഡ സ്വഭാവമുള്ള വര്‍ഗീയ സംഘടനയാണ് "... കിനാലൂര്‍ സംഭവത്തിന് ശേഷം പിണറായി പറഞ്ഞത്... .....
എന്ത് കൊണ്ടാണ് ഇത്രയും താണ രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ സി പി എം നടത്തുന്നത് .... സാമുദായിക സമവാക്യങ്ങള്‍ ഇത്ര വലിയ തോതില്‍ കേരള ജനവിധിയെ സ്വാധീനിക്കുന്നുവെന്ന അന്ത വിശ്വാസം എങ്ങനെ ഇത്ര വേരോട്ടം നേടി ..?
പിണറായി ഇപ്പോള്‍ എന്‍ എസ് എസ്സിന്റെ മടിയിലെ കിഴി മാത്രമാണ് കാണുന്നത് ..... സാമുദായിക സംഘടനകള്‍ക്കോ മത സന്ഘങ്ങല്‍ക്കോ ചിന്താ ശേഷി അടിയറ വെക്കാത്ത വലിയ വിഭാഗം ജന സമൂഹത്തെ അഭി സംപോധന ചെയ്യാന്‍ ഇവര്‍ തയ്യാറാവാത്തത് തികഞ്ഞ നിരാശയാണ് നമുക്ക് സമ്മാനിക്കുന്നത്......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ